പൂനെ: ഏറ്റവും ആപത്കരമായ ഘട്ടങ്ങളില്‍ ജോലി ചെയ്യുന്ന 7000 സൈനികകോദ്യോഗസ്ഥരുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നു. പൂനെയിലം ആംഡ് ഫോര്‍സസ് മെഡിക്കല്‍ കോളേജുകളിലാണ് ഡി എന്‍ എ സാമ്പിളുകളില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത്.
11.30 ലക്ഷംസൈനികരുടെ ഡി എന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്ന വലിയ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമായാണ് 7000 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്. മുന്‍ഗണന പ്രകാര ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍എസ്ജി കമാന്‍ഡോകള്‍, പാരാട്രൂപ്പേ്ഴ്സ്, ഏവിയേറ്റേഴ്സ്, സബ്മറൈനേഴ്സ്, നാവല്‍ ഏവിയേറ്റേഴ്സ്, പൈലറ്റ്എന്നിവരുള്‍പ്പെടുന്നതാണ് ആദിയ പട്ടിക. ബാര്‍കോഡിട്ടാണ് ഓരോരുത്തരുടെയും ഡി എന്‍എ സൂക്ഷിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട രണ്ട് വ്യോമസേന സൈനികരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതും സ്ഥിരീകരിച്ചതും പൂനെയില്‍ സൂക്ഷിച്ച ഡിഎന്‍എ സാമ്പിള്‍ ഉപയോഗിച്ചാണ്.
170 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇതില്‍ പരിശീലനം നല്‍കി കഴിഞ്ഞു. ഈ വരുന്ന ഒക്ടോബറില്‍ 650 പേരുടെ ഡി എന്‍എ ശേഖരിക്കാനുള്ള നടപടി ക്രമങ്ങള്‍ കൈകൊണ്ട് വരികയാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ്യിലുണ്ടായ വിമാനപകടത്തില്‍ കൊല്ലപ്പെട്ട രണ്ട പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത് സൂക്ഷിച്ചുവച്ച ഡി എന്‍ എ സാമ്പിളുകള്‍ ഉപയോഗിച്ചായിരുന്നുവെന്ന് ആംഡ് ഫോര്‍സ് മെഡിക്കല്‍ സര്‍വീസ് ഡയരക്ടര്‍ർ ജനറല്‍ ലെഫ് ജനറല്‍ ബിപിന്‍ പൂരി പറഞ്ഞു.
