മീ ടൂ ആരോപണത്തിൽ മാപ്പു പറഞ്ഞ് ചിത്രക്കാരനും ബിനാലേ ക്യൂറേറ്ററുമായ റിയാസ് കോമു.   ആ സംഭവം പെൺകുട്ടിയെ വേദനപ്പിച്ചതില്‍ ഖേദമുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംഭാഷണത്തിന് തയ്യാറാണെന്നും റിയാസ് കോമു 

കൊച്ചി: മീ ടൂ ആരോപണത്തിൽ മാപ്പു പറഞ്ഞ് ചിത്രക്കാരനും ബിനാലേ ക്യൂറേറ്ററുമായ റിയാസ് കോമു.
ആ സംഭവം പെൺകുട്ടിയെ വേദനപ്പിച്ചതില്‍ ഖേദമുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംഭാഷണത്തിന് തയ്യാറാണെന്നും റിയാസ് കോമു വ്യക്തമാക്കി. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് റിയാസ് കോമുവിന്റെ പ്രതികരണം. ആ സംഭവം ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതില്‍ അതിയായ ദുഖമുണ്ടെന്നും റിയാസ് കോമു വിശദമാക്കി. 

ചിത്രക്കാരനും ബിനാലേ ക്യൂറേറ്ററുമായ റിയാസ് കോമുവിനെതിരെ ചിത്രകാരി കഴിഞ്ഞ ദിവസമാണ് ആരോപണം ഉയര്‍ത്തിയത്. കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താതെ ചിത്രകാരി ആരോപണം നടത്തിയത്. ഫോര്‍ട്ടുകൊച്ചിയിലെ സ്റ്റുഡിയോയില്‍വച്ച് റിയാസ് കോമു ആക്രമിച്ചുവെന്നായിരുന്നു ആരോപണം. 

View post on Instagram