നടപടി ചെക്ക് കേസില്‍

കൊച്ചി: നടന്‍ റിസബാവയ്ക്കെതിരേ ജാമ്യമില്ലാ വാറന്‍റ്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി.എം.സാദ്ദിഖ് നല്‍കിയ ചെക്ക് കേസിലാണ് നടപടി. 11 ലക്ഷത്തിന്‍റെ ചെക്ക് മടങ്ങിയെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സി.എം.സാദ്ദിഖിന്‍റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയതായി പറയുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി. 

നേരിട്ട് ഹാജരാകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും റിസബാവ അതിന് തയ്യാറാവാതിരുന്നതോടെയാണ് കോടതി ഇപ്പോള്‍ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28ന് കേസില്‍ കോടതി വിധി പറയാനിരുന്നതാണ്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റിസബാവ എത്തിയില്ല. ഈ മാസം അവസാനം കേസില്‍ കോടതി അന്തിമവിധി പറയുമെന്നാണ് പ്രതീക്ഷയെന്ന് പരാതിക്കാരന്‍റെ അഭിഭാഷകന്‍ പറയുന്നു.