മലപ്പുറത്തെ ഫ്ലാഷ്മോബിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ആര്‍ജെ സൂരജ്. ഖത്തറിലെ എഫ്എം റേഡിയോ സ്റ്റേഷനില്‍ ദോഹ ജംഗ്ഷന്‍ എന്ന പരിപാടിയുടെ അവതാരകനാണ് ഇദ്ദേഹം. മുന്‍പും വിവിധ സാമൂഹിക വിഷയങ്ങളില്‍ ലൈവ് പ്രതികരണങ്ങള്‍ ഇദ്ദേഹം നടത്തിയിരുന്നു.
എന്നാല്‍ മലപ്പുറത്തെ ഫ്ലാഷ്മോബ് ചെയ്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം നടത്തിയവര്‍ക്കെതിരെ സൂരജ് പ്രതികരിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് സൂരജ് നേരിട്ടത്. ഒടുവില്‍ താന്‍ ചെയ്ത പ്രസ്താവനയില്‍ സൂരജ് മാപ്പും പറഞ്ഞു.
ഇതോടെ സൂരജിന്‍റെ നിലപാടിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്ത് എത്തി. സൂരജിന്‍റെ നിലപാടിലെ ഉറപ്പില്ലായ്മയായിരുന്നു ഇവരുടെ പ്രശ്നം. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് എല്ലാം മികച്ച മറുപടിയാണ് ഇപ്പോള്‍ സൂരജ് വീഡിയോയിലൂടെ നല്‍കുന്നത്.
വീഡിയോ കാണാം
24 മണിക്കൂറുകൾക്ക് മുൻപ് ഞാനൊരു ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ വന്ന ഭീകരനായിരുന്നു. 24 മണിക്കൂറിന് ശേഷം ഞാനൊരു മതേതരനാണ്. 24 മണിക്കൂറുകൾക്ക് മുൻപ് എന്റെ ഇൻബോക്‌സിലേക്ക് വന്ന മെസ്സേജുകൾ ഐ ഹേറ്റ് സൂരജ് എന്നായിരുന്നു. 24 മണിക്കൂറുകൾക്ക് ശേഷം അത് ഐ സപ്പോർട്ട് സൂരജ് എന്നും തിരികെ ജോലിക്ക് കയറണം എന്നുമായി മാറി.എന്താണ് ഈ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് എന്ന് വ്യക്തമാക്കി പറയാനുള്ളതെല്ലാം പറഞ്ഞുകൊണ്ട് വീഡിയോ നൽകിയിരിക്കുകയാണ് സൂരജ്.
