ബിഹാറില്‍ ജെ.ഡി.യു-ആര്‍.ജെ.ഡി ബന്ധം കൂടുതല്‍ വഷളാകുന്നു. ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും എം.എല്‍.എമാരുടെ യോഗം വെവ്വേറെ വിളിച്ചു. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട ഉപമുഖ്യമന്ത്രി തേജ്വസി യാദവിന്റെ രാജി ആവശ്യപ്പെടുന്ന കാര്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ തീരുമാനമെടുക്കും.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. തേജസ്വി യാദവ് സ്വത്ത് വെളിപ്പെടുത്തണമെന്ന നീതീഷ് കുമാറിന്റെ അന്ത്യ ശാസനത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തേജസ്വി യാദവ് മാറി നില്‍ക്കണമെന്ന ആവശ്യത്തില്‍ ജെ.ഡി.യു ഉറച്ച് നിന്നാല്‍ മറുതന്ത്രം മെനയാനാണ് ലാലു പ്രസാദ് യാദവ് ആര്‍.ജെ.ഡി എം.എല്‍.എമാരുടെ യോഗം വിളിച്ചത്.
