ആവേശം മൂത്ത് നേതാവ് നര്‍ത്തകിയെ കൈകളില്‍ വാരിയെടുത്തു ആര്‍ഡെജി നേതാവിനെതിരെ പ്രതിഷേധം
ബീഹാര്: നൃത്തത്തിനിടെ നര്ത്തകിയോട് അപമര്യാദയായി പെരുമാറി ആര്ജെഡി നേതാവ്. ആര് ജെഡി നേതാവ് അരുണ് ധഡ്പുരിയാണ് നര്ത്തികയോടെ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള് സാമൂഹ്യമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്.
മാര്ച്ച് പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്റ്റേജില് നൃത്തം ചെയ്ത നര്ത്തകിയെ നോട്ടുകള് വിതറി സന്തോഷിപ്പിച്ച അരുണ് ഒടുവില് അവരെ കൈകളില് കോരിയെടുക്കുകയായിരുന്നു. മറ്റ് കാണികള് എതിര്പ്പ് പ്രകടിപ്പിച്ചതോടെയാണ് അരുണ് നര്ത്തകിയെ താഴെ ഇറക്കിയത്.
നര്ത്തകിക്കൊപ്പം നൃത്തം ചെയ്യുകയും ആവേശം മൂത്ത് നര്ത്തകിയെ കൈകളില് വാരിയെടുക്കുകയും ചെയ്ത നേതാവിനെതിരെ വലിയ പ്രതിഷേധമുയര്ന്നിട്ടുണ്ട്. ഫത്തേപൂരിലെ രാം സഹായ് ഹൈസ്കൂളില് ഒരു വിവാഹാഘോഷത്തില് പങ്കെടുക്കുന്നതിനിടയിലാണ് സംഭവം.

