ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കയ്റാനയില്‍ ആർഎൽഡിക്ക് വൻ ലീഡ് ആർ ആർ നഗറില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്
ദില്ലി: ബിജെപിക്കും കോണ്ഗ്രസിനും ഒരു പോലെ നിര്ണായകമായി നാലു ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല് തുടങ്ങി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കയ്റാനയില് ആർഎൽഡിക്ക് വൻ ലീഡ്. നിലവില് 13800 വോട്ടിന് ആർഎൽഡി മുന്നിലാണുള്ളത്.
കയ്റാനയില് എസ്.പി, ബി.എസ്.പി, കോണ്ഗ്രസ്, ആര്.എം.പി എന്നീ കക്ഷികള് ഒന്നിച്ചാണ് മല്സരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റില് പ്രതിപക്ഷം ഒന്നിച്ച് നില്ക്കുമെന്ന് തെളിയിക്കേണ്ടതും നിര്ണായകമാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം എന്ന ലക്ഷ്യമിടുന്ന ബിജെപിക്ക് നാഗാലാന്ഡിലും ഉത്തര്പ്രദേശിലെ നൂര്പുര് ഉള്പ്പെടെ ഒന്പത് നിയമസഭാ മണ്ഡലങ്ങളുടെയും ഫലം നിര്ണായകമാണ്.
കർണാടകയിലെ രാജരാജേശ്വരി മണ്ഡലത്തിൽ കോൺഗ്രസ് വിജയം ഏറക്കുറെ ഉറപ്പാക്കിയ നിലയാണുള്ളത്. ആര് ആര് നഗറില് 4 റൗണ്ട് പൂർത്തിയായപ്പോള് കോണ്ഗ്രസ് ലീഡ് ചെയ്യുകയാണ്. ഇവിടെ ജെഡിഎസ് മൂന്നാം സ്ഥാനത്താണ് ഉള്ളത്. യുപിയിലെ നൂപുർ നിയമസഭാ സീറ്റിൽ 9000 വോട്ടിന് എസ്പി മുന്നിലാണുള്ളത്.
