തൃശൂര്‍: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ വി ടി ബൽറാമിന്റെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് ആർഎംപി ഹൈക്കോടതിയിൽ ഹർജി നൽകും. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുകളി നടന്നെന്ന വി ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ കേസിൽ മൊഴി രേഖപ്പെടുത്തണം എന്നാണ് ആവശ്യം. തൃശ്ശൂരിൽ നടക്കുന്ന ആർഎംപിയുടെ സംസ്ഥാന കൺവെൻഷനിൽ ആണ് തീരുമാനം. നേരത്തെ കേസിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആർഎംപി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സോളാർ കേസിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ടി പി ചന്ദ്രശേഖരൻ കേസിൽ ഒത്തുകളി നടന്നതായി വി ടി ബൽറാമിന്റെ പ്രതികരണം.