ടി പി ചന്ദ്രശേഖരൻ രൂപീകരിച്ച ആർ എംപി ദേശീയ തലത്തിൽ പുതിയ പാർട്ടിയായി. റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നാണ് പുതിയ പാർട്ടിയുടെ പേര്. സിപിഐഎം വിട്ട മംഗത് റാം പസ്ല ആണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി. പത്ത് ഇടത് പാർട്ടികൾ ചേർന്നാണ് റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടത്. പഞ്ചാബിലെ ജലന്ധറിൽ ചേർന്ന സമ്മേളനത്തിലാണ് ഇടത് പാർട്ടികൾ ലയിച്ച് പുതിയ ദേശീയ പാർട്ടി രൂപീകരിച്ചത്.