റോ റോ സർവീസ് അനിശ്ചിതത്വത്തിൽ തന്നെ; പശ്ചിമ കൊച്ചിക്കാരുടെ യാത്ര ദുരിതം തീരുന്നില്ല
കൊച്ചി: ഫോർട്ടുകൊച്ചിയിൽ നാട്ടുകാർക്ക് വൈപ്പിനിലെത്താൻ ഒരു ബോട്ട് സർവീസുണ്ട്. എന്നാൽ വാഹനങ്ങൾ അക്കരെയിക്കരെ കടത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം. ഉണ്ടായിരുന്ന ജങ്കാർ സർവീസ് റോ റോ വരുമെന്ന് പറഞ്ഞ് മാസങ്ങൾക്കു മുന്പേ നിർത്തി വച്ചു. ഇപ്പോൾ ജങ്കാറുമില്ല റോറോയുമില്ല എന്ന സ്ഥിതിയാണ്.
കപ്പൽചാലിലൂടെ റോ റോ ഓടിക്കാൻ ആത്മവിശ്വാസം ഉള്ളവരില്ലെന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് മറികടക്കാൻ കെഎസ്ഐഎൻസി ഡ്രൈവർമാർക്ക് പരിശീലനം നൽകുകയാണിപ്പോൾ. വരാപ്പുഴ ജെട്ടിയിൽ നിമ്മിച്ചിരിക്കുന്ന ഡോൾഫിൻ മ്യൂറിങ്ങിനു സമീപം കൃത്യമായി യാനം അടുപ്പിക്കുന്നതാണ് ഡ്രൈവർമാരെ ഏറെ വിഷമത്തിലാക്കുന്നത്. പരിശീലനം എന്നു തീരുമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
