ദുബായില്‍ വാഹനാപകടത്തില്‍ ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശി എവിന്‍ കുമാറാണ്.

എമിറേറ്റ്‌സ് റോഡില്‍ ബസ് ട്രക്കിലിടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ റാഷ്ദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലേബര്‍ ക്യാംപില്‍നിന്നു തൊഴിലാളികളുമായി ജോലിസ്ഥലത്തേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.