സേലം: ധർമപുരിക്കടുത്തുണ്ടായ വാഹനാപകടത്തിൽ വൃദ്ധമാതാവും മകനുമടക്കം മൂന്നു മലയാളികൾ മരിച്ചു. മുണ്ടക്കയം ഏന്തയാർ കൊല്ലംപറമ്പിൽ വൽസമ്മ മകൻ ബിനു, ബിനുവിന്റെ സുഹൃത്ത് ജോൺസൺ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു തമിഴ് നാട് സ്വദേശിയും മരിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാഹനത്തിലുണ്ടായിരുന്ന ബിനുവിന്റെ മകൾക്കുംമറ്റൊരു സുഹുത്തിനും നിസാര പരുക്കേറ്റു. പുലർച്ചെ 6 യാടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളുരുവിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അപകടം