ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സ്വകാര്യബസ്സും മിനിചരക്കുലോറിയും കൂട്ടിയിടിച്ച് 9 പേർ മരിച്ചു..മരിച്ചവരില്‍ 8 പേർ സ്ത്രീകളാണ്...ഇവർ ലോറിയിലായിരുന്നു. തമല്‍ എന്ന സ്ഥലത്ത് വച്ച് ചെന്നൈ കാഞ്ചീപുരം ഹൈവേ മുറിച്ചുകടക്കുന്ന ചരക്കുലോറിയിലേക്ക് ബസ് വന്നിടിക്കുകയായിരുന്നു..വെല്ലൂർ ജില്ലക്കാരാണ് അപകടത്തില്‍ പെട്ടവരെല്ലാം..ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുക ആയിരുന്നു ഇവർ...8 സ്ത്രീകളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു..ക്ഷുഭിതരായ നാട്ടുകാർ ബസ് അടിച്ചുതകർത്തു..ബസ് ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം..പരിക്കേറ്റ 14 പേരെ കാഞ്ചീപുരം സർക്കാർ ആശുപത്രിയിലെത്തിച്ചു..ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്