ഓട്ടോറിക്ഷക്കു മുകളിലേക്ക് ലോറി മറിഞ്ഞ് മൂന്ന് മരണം

First Published 6, Mar 2018, 5:43 PM IST
road accident three dead valanchery
Highlights
  • വളാഞ്ചേരിക്കടുത്ത് ഉണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ചു
  • വട്ടപ്പാറയിൽ ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞാണ് അപകടം ഉണ്ടായത്

 

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ വളാഞ്ചേരി പാലച്ചുവട് സ്വദേശി മുഹമ്മദ് നിസാർ യാത്രക്കാരായ കദീജ,ഷാഹിന എന്നിവരാണ് മരിച്ചത്.

വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടയ്നർ ലോറിയാണ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞത്. മൂന്നു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

 

loader