Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് റോഡിന്റെ ഒരു ഭാഗം ​ഇടിഞ്ഞു വീണു

  • പാറ പൊട്ടിച്ചതിനെത്തുടർന്ന് റോഡ് ഇടിഞ്ഞു
road collapsed in tvm

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ റോഡിന്റെ ഒരു ഭാഗം ​ഇടിഞ്ഞു വീണു. ഫ്ളാറ്റ് നിർമ്മിക്കുന്നതിനായി പാറ പൊട്ടിച്ചതിനെ തുടർന്നാണ് റോഡ് ​ഇടിഞ്ഞതെന്നാണ്​ നാട്ടുകാരുടെ ആരോപണം. വട്ടിയൂർക്കാവ്-പി.ടി.പി നഗർ റോഡിന്റെ ഒരു ഭാഗമാണ് ​ഇടിഞ്ഞത്.​

സംഭവം നടക്കുമ്പോൾ വാഹനങ്ങളോ വഴിയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. ഇപ്പോൾ  റോഡിന്‍റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം.​ ​തൊട്ടടുത്തുള്ള പുരയിടത്തിൽ ഫ്ലാറ്റ് നിർമ്മാണത്തിനായി പാറപൊട്ടിക്കുന്നതാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.  

റോഡ് ഇടി‍ഞ്ഞപ്പോൾ ഫ്ളാറ്റ് നിർമ്മാണത്തിലേർപ്പെടുന്ന തൊഴിലാളികൾ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നും നാട്ടുകാർ പറഞ്ഞു. ​എന്നാൽ മഴ കാരണമാണ് റോഡ് ഇടിഞ്ഞതെന്നാണ് ഷെവ്റോൺ ബിൽഡേഴ്സിന്‍റെ വാദം. ​അധികൃതരുടെ അനുമതിയോടെയാണ് പാറ പൊട്ടിക്കുന്നതെന്നും സംഭവം പൊലീസിലും കോർപ്പറേഷനിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെ​ന്നും ഇവർ വിശദീരിച്ചു.  ​

Follow Us:
Download App:
  • android
  • ios