കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തിൽ പാലാ പൊൻകുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങൾ പതിവായത്. അപകടം തടയാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ബാരിക്കേഡാണ്  കഴിഞ്ഞ ദിവസം 3 പേരുടെ ജീവനെടുത്തത്. 

മിഥിലാപുരി: പാലാ പൊൻകുന്നം റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 117 അപകടങ്ങളാണ് ഇവിടെയുണ്ടായത്. ദേശീയനിലവാരത്തിൽ പാലാ പൊൻകുന്നം റോഡ് പുതിക്കി പണിതതിന് ശേഷമാണ് അപകടങ്ങൾ പതിവായത്. അപകടം തടയാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ ബാരിക്കേഡാണ് കഴിഞ്ഞ ദിവസം 3 പേരുടെ ജീവനെടുത്തത്. 

മിഥിലാപുരിയിലെ സ്പീഡ് ബ്രേക്കർ ബാരിക്കേഡിനിടയിൽ നേർക്കുനേർ വന്ന സ്വകാര്യബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. എതിർദിശയിൽ വന്ന വാഹനങ്ങൾ ഈ ബാരിക്കേഡിനിടിയിൽ ഒരേ സമയം കടന്ന് പോകാൻ ശ്രമിക്കുമ്പോഴാണ് അപകടം. ബൈക്കും മിനി ബസും കൂട്ടിയിടിച്ച് ഒരു ചെറുപ്പക്കാരൻ മരിച്ചതാണ് ഒടുവിലത്തെ അപകടം. ഈ ദിവസം തന്നെ ഒരു ടെമ്പോ ട്രാവലർ നിയന്ത്രണം വീട്ട് വീടിന്റ മതിലിടിച്ചു തകർത്തു. ഈ അപകടത്തിൽ ആർക്കും പരിക്കില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ 46 പേരുടെ ജീവനാണ് പൊലീഞ്ഞത്.

അപകടങ്ങൾ എറിയതോടെ നാറ്റ്പാക്ക് ചില പരിഹാരങ്ങൾ നിർദ്ദേശിച്ചു. ഈ സുരക്ഷാക്രമീകരണങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. മൂന്ന് സ്ഥലങ്ങളിൽ സ്പീ‍ഡ് ബ്രേക്കർ ബാരിക്കേ‍ഡുക്കൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാനാണ് പൊലീസ് ശ്രമം. പക്ഷെ ഇവിടെയും അമിതവേഗതയിലാണ് വാഹനങ്ങൾ കടന്ന് പോകുന്നത്