മോഷണക്കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കാൻ മെഡിക്കൽ എടുക്കാൻ കൊണ്ട് പോയ മോഷണ കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ചു കടന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് സംഭവം. വലിയതുറ പൊലീസ് പിടികൂടിയ മോഷണ കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ അനൂപ്(24) ആണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ചു ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. 

മോഷണ കേസിൽ പിടിയിലായ ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോദനയ്ക്കാണ് നാലു പൊലീസുകാരുടെ അകമ്പടിയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പൊലീസുകാരുടെ അശ്രദ്ധ കൊണ്ടാണ് പ്രതി ചാടിപോയത് എന്ന് ആരോണം ഉയർന്നിട്ടുണ്ട്. ജില്ലയിൽ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. നീല കളർ ജീൻസ് ഷർട്ടും, വെള്ളപാന്റുമാണ് രക്ഷപെടുമ്പോൾ പ്രതി ധരിച്ചിരുന്നത്. കറുത്ത നിറമാണ്. താടിവെച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 100 ൽ ബന്ധപ്പെടുക