ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സിന്റെ കുവൈത്തിലെ ഓഫീസ് തല്ലിത്തകര്‍ത്ത് മോഷണം. ഇന്നലെ പുലര്‍ച്ചെ 1.50 നും 2.20 നും ഇടയില്‍ ആയിരുന്നു മോഷണം. ഓഫീസിനു മുന്നിലെ കാമറ അടിച്ചു തകര്‍ത്ത ശേഷം ഷട്ടര്‍ തകര്‍ത്തു ഉള്ളില്‍ കയറിയ മോഷ്‌ടാക്കള്‍ ഓഫീസിലെ ലോക്കര്‍, ലാപ്‍ടോപ്പുകള്‍, ഡിവിആര്‍ മുതലായവ കൊണ്ട് പോവുകയായിരുന്നു. മൂന്ന് മണിയോട് കൂടി തൊട്ടടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡ് കാണുകയും ഉടനടി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വിലപ്പെട്ട രേഖകളും ചെക്കുകളും, പാസ്പോര്‍ട്ടുകളും പതിനായിരത്തോളം ദിനാറും നഷ്‌ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു.