Asianet News MalayalamAsianet News Malayalam

ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം കവര്‍ന്നു; കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നും മോഷണം

  • കാണിക്കവഞ്ചികള്‍ എല്ലാം കുത്തിത്തുറന്ന് പണം അപഹരിച്ചു
     
Robbery in mahavishnu temple
Author
First Published Jul 20, 2018, 12:14 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിലെ തിരുവാഭരണമടക്കം മോഷണം പോയി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

Robbery in mahavishnu temple

ഇന്നലെ രാത്രിയിലാണ് കവര്‍ച്ച നടന്നത്. തിരുവാഭരണങ്ങള്‍ക്കു പുറമെ കാണിക്കവഞ്ചികള്‍ എല്ലാം കുത്തിത്തുറന്ന് പണവും അപഹരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇവിടെ ഇതേരീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ആ കേസന്വേഷണം എങ്ങുമെത്തിയില്ല. അന്നു കവര്‍ച്ച ചെയ്യപ്പെട്ട തിരുമുഖത്തിനു പകരം ഒരു ഭക്ത ആറുമാസം മുന്‍പ് നടക്കു വച്ച തിരുമുഖവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പൂജപ്പുര പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Robbery in mahavishnu temple