തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം. അമ്പത്തിയയ്യായിരം രൂപയും ഇരുപതു പവന്‍ സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായാണ് പരാതി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ പുറകിലുള്ള അലിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീടിനു പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ അലിയുടെ കുടുംബം ഹൈദരാബാദിലേക്ക് യാത്ര പോയിരുന്നു. ഇന്നലെ രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍തന്നെ കഴക്കൂട്ടം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.തൊട്ടടുത്ത വീട്ടില്‍ നിന്നുമെടുത്ത തൂമ്പായുപയോഗിച്ചാണ് വാതില്‍ കുത്തിതുറന്നിരിക്കുന്നത് സംശയിക്കുന്നത് കഴക്കൂട്ടം പ്രദേശത്ത് സമീപകാലത്തായി മോഷണം പതിവായിരിക്കുകയാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുണ്ടായിട്ട് പോലും പോലീസിന് ഇതുവരെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
