ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞെടുത്ത് കള്ളന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വയനാട്: ഹോട്ടലില് മോഷണം നടത്തിയ കള്ളന് ഭക്ഷണ സാധനങ്ങള് പൊതിഞ്ഞെടുത്ത് മുങ്ങി. മോഷ്ടാവിന്റെ മുഴുവന് നീക്കങ്ങളും സി.സി.ടി. വി ക്യാമറയില് പതിഞ്ഞു. മാനന്തവാടി മുനിസിപ്പല് ബസ് സ്റ്റാന്റിന് മുന്നിലുള്ള മാതാ ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലിന്റെ ഒരു ഭാഗത്ത് ചില്ല് കൊണ്ട് നിര്മ്മിച്ച ജനല് പാളി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. അകത്ത് കടന്ന മോഷ്ടാവ് ആദ്യം കൗണ്ടറില് എത്തി പരിശോധന നടത്തി. പിന്നീട് അടുക്കളയിലെത്തി ചപ്പാത്തിയും അയിലക്കറിയും മുട്ടയും പൊതിഞ്ഞെടുക്കുകയും ചെയ്തു. നിര്ധനര്ക്ക് സൗജന്യ ഉച്ചഭക്ഷണം നല്കുന്നതിന്റെ ഭാഗമായി ഹോട്ടലിന്റെ മുന്നില് വെച്ച സംഭാവന പെട്ടിയും മോഷ്ടിച്ചു.
പെട്ടി ഹോട്ടലിന് പുറത്തെത്തിച്ച ശേഷം പൊട്ടിക്കുകയും അതിലെ പണം എടുത്ത ശേഷം പെട്ടി ഉപേക്ഷിക്കുകയും ചെയ്തു. മുണ്ടും ഷര്ട്ടും ധരിച്ച് മുഖം മറച്ചായിരുന്നു മോഷ്ടാവിന്റെ നീക്കങ്ങളെല്ലാം. കേരള ഹോട്ടല് ആന്റ് റസ്റ്റാറന്റ് അസോസിയേഷന് സംസ്ഥാന സിക്രട്ടറി പി.ആര്. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്. മാനന്തവാടി പൊലീസില് പരാതി നല്കി
