മലപ്പുറം: വിവാഹ ആഘോഷങ്ങള്‍ക്കിയില്‍ കുട്ടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ട്ടിക്കുന്നത് പതിവാക്കിയ ആള്‍ മലപ്പുറം വളാഞ്ചേരിയില്‍ പിടിയിലായി. തിരൂര്‍ തൃപ്പങ്ങോട് സ്വദേശി ഫൈസല്‍ ബാബു പിടിയിലായതോടെ സമാനമായ നിരവധി മോഷണക്കേസുകളാണ് തെളിഞ്ഞത്. 
വളാഞ്ചേരിയില്‍ കല്യാണ മണ്ഡപത്തില്‍ വച്ച് ഒരു കുട്ടിയുടെ മാല കൈക്കുന്നതിനിടയിലാണ് ഫൈസല്‍ബാബു നാട്ടുകാരുടെ പിടിയിലായത്.

 ചോദ്യം ചെയ്തതോടെ രക്ഷപെടാന്‍ ശ്രമിച്ച ഫൈസല്‍ബാബുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ വരന്റേയോ വധുവിന്‍േേന്റയോ ബന്ധുവായി കൂടെ കൂടുകയും എല്ലാവരുടേയും ശ്രദ്ധ ആഘോഷങ്ങളിലാകുന്നതിനിടെ ചെറിയ കുട്ടികളുടെ മാലയും പാദസരങ്ങളും വളകളും മറ്റും കവരുയാണ് രീതിയെന്നും ഫൈസല്‍ബാബു സമ്മതിച്ചു.

മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ നടന്ന ഒട്ടുമിക്ക മോഷണങ്ങള്‍ക്കുപിന്നിലും ഫൈസല്‍ബാബുതന്നെയാണെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ മോഷണകേസുകളില്‍ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.