വീരാജ് പേട്ട: മൈസൂർ സ്വദേശിയായ വ്യാപാരിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളികളായ 7 പ്രതികളെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു.മൈസൂർ സ്വദേശി ശെൽവ രാജ് കച്ചവട ആവശ്യത്തിന് കോഴിക്കോട്ടേക്ക് കൊടുത്തു വിട്ട പണം പ്രതികൾ വാഹനം ആക്രമിച്ച് തട്ടിയെടുക്കുകയായിരുന്നു. ആഗസ്റ്റ് 16 ന് വിരാജ് പേട്ട ശ്രീമംഗലത്ത് വച്ചായിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്.
പണം കൊണ്ട് വന്ന അസീസ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കണ്ണൂർ , ഇരിട്ടി, തലശ്ശേരി, മാനന്തവാടി സ്വദേശികളാണ് പിടിയാലയവർ. അജിത്ത് വിശാഖ് , ശരണ കുമാർ, അരുൺ കുമാർ , നിഖിൽ കുമാർ, മനാഫ്, ഷൗക്കത്ത് എന്നിവരാണ് പിടിയിലായത്.
പതിനാറ് പ്രതികളാണ് കേസിലുള്ളത്. മറ്റുള്ളവർക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറയിച്ചു. പിടിയിലായവരിൽ നിന്നും 27 ലക്ഷം രൂപയും രണ്ട് ബൈക്കുകളും, വാഗൺ ആർ , സൈലോ കാറുകളും പിടിച്ചെടുത്തു.
കുടക് എസ്‍ പി രാജേന്ദ്ര പ്രസാദ് യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
