ഹരിയാന: ഹരിയാനയിലെ വിവാദ ഭൂമിയിടപാടില്‍ സത്യം ജയിക്കുമെന്ന് റോബര്‍ട് വാദ്ര. ഭൂമിയിടപാടിലൂടെ നിയമവിരുദ്ധമായി 50 കോടിയിലേറെ രൂപ സമ്പാദിച്ചെന്ന കണ്ടെത്തലിലാണ് വാദ്രയുടെ പ്രതികരണം. ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് വാദ്ര പ്രതികരിച്ചത്. 2008ല്‍ ഹരിയാനയിലെ ഗുഡ്ഗാവില്‍ റോബര്‍ട്ട് വാദ്ര വാങ്ങിയ ഭൂമിക്ക് വാണിജ്യ ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേട് നടന്നെന്ന് ജസ്റ്റിസ് എസ്എന്‍ ധിംഗ്ര കമ്മീഷന്‍ കണ്ടെത്തല്‍.
വാദ്രയ്ക്കു വിശദീകരണത്തിന് അവസരം നല്‍കാതെയാണ് ധിംഗ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. തന്റെ വരുമാനവും ഭര്‍ത്താവിന്റെ സ്വത്തുക്കളും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിശദീകരണം.
