Asianet News MalayalamAsianet News Malayalam

കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: റോബർട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം. ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  നോട്ടിസ് നല്കിയതിന് പിന്നാലെയാണ് വാദ്ര കോടതിയെ സമീപിച്ചത്.

Robert Vadra gets interim bail
Author
New Delhi, First Published Feb 2, 2019, 2:48 PM IST

ദില്ലി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം. ലണ്ടനില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  നോട്ടിസ് നല്കിയതിന് പിന്നാലെയാണ് വാദ്ര കോടതിയെ സമീപിച്ചത്. 1.9 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണ് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ വസ്തു വാങ്ങിയത്. വാദ്രയുടെ അടുത്ത സഹായി  മനോജ് അറോറയ്ക്ക് ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇതേ കേസിലാണ് ഇപ്പോൾ റോബർട്ട് വദ്രയും മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. വിദേശത്ത് അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്നുള്ളതാണ് വാദ്രക്കെതിരെയുള്ള കേസ്. രാഷ്ട്രീയ  മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നടപടിയെന്നായിരുന്നു വാദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കിയത്.  ദില്ലി പട്യാല ഹൗസ് കോടതി ഫെബ്രുവരി 16 വരെയാണ് ജാമ്യം അനുവദിച്ചത് . 

Follow Us:
Download App:
  • android
  • ios