വില്ലനാകേണ്ടിയിരുന്ന റോഹോ ഹീറോ ആയി!
ആരാധകരെല്ലാം വലിയ സമ്മര്‍ദ്ദത്തോടെ കണ്ട മത്സരമായിരുന്നു നൈജീരിയയ്‍ക്കെതിരായ അര്‍ജന്റീനയുടെ പോരാട്ടം. ചെറിയ പിഴവുകള്‍ പോലും മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന നിമിഷം. ആദ്യം മെസ്സിലൂടെ അര്‍ജന്റീന മുന്നിലെത്തിയെങ്കിലും പിന്നീട് നൈജീരിയ തിരിച്ചടിച്ചു. അതിനാല്‍ ഗോളിനായി ഇരു ടീമും ഇഞ്ചോട് ഇഞ്ച് പോരാടുന്നു. അതിനിടിയിലാണ് പെനാല്‍ട്ടി ബോക്‍സില്‍ വെച്ച് അര്‍ജന്റീനയുടെ മാര്‍ക്കസ് റോഹയുടെ കയ്യില്‍ പന്തു തട്ടുന്നത്. റഫറി പെനാല്‍ട്ടി അനുവദിക്കുമെന്ന് കരുതിയ നിമിഷം. പക്ഷേ റഫറി വാര്‍ സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചു. പെനാല്‍ട്ടി നിഷേധിച്ചു. പെനാല്‍ട്ടി അനുവദിച്ചെങ്കില്‍ വില്ലൻ പരിവേഷമാകുമായിരുന്നു റോഹോയ്‍ക്ക്. പക്ഷേ മത്സരം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോള്‍ വിജയ ഗോള്‍ നേടിയതോടെ അര്‍ജന്റീനയുടെ ഹീറോ ആകുകയായിരുന്നു റോഹോ.
പെനാല്‍ട്ടി അനുവദിക്കേണ്ട ഫൌള്‍ ആയിരുന്നു അതെന്നാണ് പിന്നീട് നൈജീരിയിൻ നായകൻ മൈക്കെല്‍ പറഞ്ഞത്. റെഫറി വാര്‍ സംവിധാനം നോക്കിയിരുന്നു. കൈയില്‍ പന്ത് തട്ടിയെന്നാണ് പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ട് പെനാല്‍ട്ടി നല്‍കുന്നില്ല എന്ന് ഞാൻ ചോദിച്ചു. തനിക്ക് അറിയല്ലെന്നായിരുന്നു റഫറിയുടെ മറുപടി- മൈക്കെല്‍ പറയുന്നു. റോഹോയുടെ വിജയഗോളോടെ അര്‍ജന്റീന രണ്ടാം റൌണ്ടിലേക്ക് കടക്കുകയും നൈജീരിയ പുറത്താകുകയും ചെയ്‍തിരുന്നു.
