റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ പോര്‍ച്ചുഗീസ് താരം ബൂട്ടുക്കെട്ടി.

മാഡ്രിഡ്: ഒന്‍പത് വര്‍ഷം മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തുമ്പോള്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് ഫുട്‌ബോള്‍ ലോകം ചിന്തിച്ച് കാണില്ല. അത്രത്തോളമുണ്ട് റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റിയാനോയുടെ നേട്ടം. ക്രിസ്റ്റിയാനോയുടെ ജീവിതം തന്നെയാണ് റയലിലെത്തിയതോടെ മാറിയത്. 

റയല്‍ മാഡ്രിഡിനായി 438 മത്സരങ്ങളില്‍ പോര്‍ച്ചുഗീസ് താരം ബൂട്ടുക്കെട്ടി. 450 ഗോളുകള്‍ 33കാരന്റെ പേരിലുണ്ട്. 119 തവണ ഗോളിന് വഴിയൊരുക്കിയതും ക്രിസ്റ്റിയാനോയാണ്. അഞ്ച് ബലന്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ നാലും സ്വന്തമാക്കിയത് റയല്‍ മാഡ്രിഡില്‍ എത്തിയ ശേഷം. 

നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ റയലിനൊപ്പം നേടി. മൂന്ന് ഗോള്‍ഡന്‍ ബൂട്ടുകളും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം നേടി. എന്നാല്‍ ഒമ്പത് വര്‍ഷത്തിനിടെ രണ്ട് ലാ ലിഗ കിരീടങ്ങള്‍ മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് നേടാന്‍ സാധിച്ചത്. മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്. അത്രയും തന്നെ ക്ലബ് ലോകകപ്പും റോണോ റയലിനായി കളിച്ചപ്പോള്‍ നേടി. രണ്ട് വീതം സ്പാനിഷ് സൂപ്പര്‍ കപ്പും കോപ്പ ഡെല്‍ റേയും ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്.

Scroll to load tweet…