നിര്‍ണായക ഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് മുന്നേറാനുള്ള തന്ത്രമാണ് നെയ്മറിനും സംഘത്തിന് റൊണാള്‍ഡോ നല്‍കുന്നത്. 

മോസ്‌കോ: ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങും മുന്‍പ് ബ്രസീലില്‍ ടീമിന് സഹായഹസ്തവുമയി മുന്‍താരം റൊണാള്‍ഡോ. നിര്‍ണായക ഘട്ടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് മുന്നേറാനുള്ള തന്ത്രമാണ് നെയ്മറിനും സംഘത്തിന് റൊണാള്‍ഡോ നല്‍കുന്നത്. 

രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റുന്നതിന്റെ സമ്മര്‍ദ്ദം ചറുതായൊന്നുംമല്ല തളര്‍ത്തുന്നത്. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരശേഷമുള്ള താരത്തിന്റെ പ്രതികരണം ഇത് വ്യക്തമാക്കുന്നു. കേളീ മികവിനൊപ്പം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കരുത്തും ചാംപ്യന്‍ ടീമിന് വേണം. നെയ്മറേയും സംഘത്തേയും ഇതിന് സജ്ജമാക്കുക കൂടിയാണ് ബ്രസീലിന് ലോകകിരീടം നേടികൊടുത്ത റൊണാള്‍ഡോയുടെ ദൗത്യം. 

ഇന്ന് നെയ്മറിന് സമാനമായ സാഹചര്യത്തിലായിരുന്നു 1998, 2002 ലോകകപ്പുകളില്‍ റൊണാള്‍ഡോ. 98ല്‍ പരാജയപ്പെട്ടപ്പോള്‍ 2002ല്‍ കിരീടം നാട്ടിലെത്തിച്ചു. ഈ അനുഭവ പാഠങ്ങളാണ് തന്റെ പിന്‍ഗാമികള്‍ക്കായി അദ്ദേഹം പങ്കുവെയ്ക്കുന്നത്. ടീമംഗങ്ങളെ എല്ലാം ഒരുമിച്ചു കണ്ട റൊണാള്‍ഡോ നെയ്മറുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. വലിയ പരിക്കില്‍ നിന്നും മുക്തനായാണ് നെയ്മര്‍ കളത്തിലേക്ക് തിരിച്ചെത്തിയതെന്നും വിമര്‍ശകര്‍ അത് ഓര്‍ക്കണമെന്നുമാണ് റൊണാള്‍ഡോയുടെ പക്ഷം. 

കോസ്റ്ററിക്കയ്‌ക്കെതിരെ ഗോള്‍ നേടാനായത്ത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും റൊണാള്‍ഡോ പറ!്ഞു. ബുധനാഴ്ച സെര്‍ബിയയ്‌ക്കെതിരെ ഇറങ്ങുന്‌പോള്‍ റാണാ!ഡോയുടെ ഉപദേശം നെയ്മറെ സഹായിക്കുമോ എന്നാണ് ഇനി കാണേണ്ടത്.