Asianet News MalayalamAsianet News Malayalam

വാഗമണിൽ തൂക്കു പാലം പൊട്ടി വീണ് അപകടം; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ഒരേ സമയം മൂന്നു പേർക്ക് മാത്രം കയറാവുന്ന റോപ്‍വേയിൽ 15നും 20 നും ഇടയിൽ  ആളുകൾ കയറിയതാണ് അപകടത്തിന് കാരണമായത്.

rope way accident in vagamon; 15 injured and 3 serious
Author
Vagamon, First Published Feb 23, 2019, 2:34 PM IST

ഇടുക്കി: വാഗമണിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ തൂക്കു പാലം പൊട്ടി വീണ് അപകടം. അപകടത്തിൽ 12 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. 

ഒരേ സമയം മൂന്ന് പേർക്ക് മാത്രം കയറാവുന്ന പ്രത്യേക സാഹസിക സംവിധാനത്തിൽ 15 നും 20 നും ഇടയിൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമായത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികൾ തൂക്കു പാലത്തിൽ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ അധികൃതർ പറഞ്ഞു.

എന്നാൽ അത്തരത്തിലുള്ള സുരക്ഷാ അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 പേരിൽ ഒരു കന്യാസ്ത്രീയുടെ കാലിന് സാരമായ പൊട്ടലുണ്ടെങ്കിലും പരിക്കേറ്റ മറ്റുള്ളവരുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios