നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസാണ് ഒരു കൂട്ടം ആരാധകർ ആക്രമിച്ചത്
റിയോ ഡി ജനീറോ: ബ്രസീൽ താരങ്ങൾ സഞ്ചരിച്ച ബസിന് നേരെ ചീമുട്ടയേറ്. ലോകകപ്പിൽ നിന്ന് പുറത്തായി നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസാണ് ഒരു കൂട്ടം ആരാധകർ ആക്രമിച്ചത്. കല്ലുകളും ചീമുട്ടയും ബസിന് നേരെ ആരാധകർ വലിച്ചെറിഞ്ഞു.
പൊലീസെത്തി ഇവരെ പിരിച്ചു വിട്ട ശേഷമാണ് യാത്ര തുടരാൻ സാധിച്ചത്. വൻപ്രതീക്ഷയുമായി ലോകകപ്പിനെത്തിയ ബ്രസീൽ ടീം ക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റ് പുറത്തായിരുന്നു. അതേസമയം ലോകപ്പിൽ ജയത്തിനായി ആവുന്നതെല്ലാം ചെയ്തെന്ന് ബ്രസീൽ പ്രതിരോധ നിരതാരം മാർസെലോ പറഞ്ഞു.
ബ്രസീൽ ശക്തമായി തിരിച്ചുവരുമെന്നും പിന്തുണ നൽകിയവർക്ക് നന്ദിയറിയിക്കുന്നുവെന്നും ഫേസ്ബുക്കിലെ കുറിപ്പിൽ മാർസെലോ വ്യക്തമാക്കി.
