പാനിപത്ത്: മധ്യവയസ്‌കനെ നായ ആക്രമിച്ചു കൊന്നു. ഹരിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് 52 കാരനായ മണി റാമിനെ ആക്രമിച്ചു കൊന്നത്. ഇദ്ദേഹത്തിന്റെ മുഖം ഈ നായ ഭക്ഷിക്കുകയും ചെയ്തു. ടൈഗര്‍ എന്ന് പേരുള്ള നായയെ കഴിഞ്ഞ കുറച്ചു നാളുകളായി സംരക്ഷിച്ചിരുന്നത് മണി റാമായിരുന്നു. നായ ഇദ്ദേഹവുമായി ഇണങ്ങിയിരുന്നെങ്കിലും പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു. കഴിഞ്ഞ മാസമാണ് സംഭവം നടന്ന സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മറ്റും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മണി റാമിനെ കൊന്നശേഷം മണിക്കൂറുകളോളം നായ മൃതദേഹത്തിന് സമീപം ചെലവഴിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായവരില്‍ ചിലര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നാല് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് മൃതദേഹത്തിന് സമീപത്തു നിന്നും നായയെ മാറ്റിയത്.പിന്നീട് കേന്ദ്രമന്ത്രി മനേക ഗാന്ധി ഇടപെടലിനെ തുടര്‍ന്ന് നായയെ ദില്ലിയിലെ ഭാതി മൈന്‍സിലുള്ള ഡോഗ് ഹോമിലെത്തിച്ചു. ഇത്തരത്തിലുള്ള ബ്രീഡുകള്‍ എപ്പോള്‍ വേണങ്കിലും ആക്രമണ സ്വഭാവം കാണിക്കാമെന്നും ഇവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കണമെന്നുമാണ് വിദഗ്ദര്‍ പറയുന്നത്.