Asianet News MalayalamAsianet News Malayalam

റൗഡി ബേബിയായി വരന്‍, ആടിപ്പാടി വധു; വൈറലായി വിവാഹ വീഡിയോ

ധനുഷിന്‍റെയും സായ്പല്ലവിയുടെയും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയ ഗാനം യൂട്യൂബില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു റൗഡി ബേബിയും എത്തുന്നത്.

rowdy baby wedding video
Author
Thrissur, First Published Jan 20, 2019, 3:48 PM IST

അടുത്തിടയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് ഒരു പാട്ട് ഹിറ്റായി കഴിഞ്ഞാല്‍ അത് വിവാഹ വേദികളിലും തരംഗമായി മാറും. അത്തരം ഒരു തരംഗമായി മാറിയിരിക്കുകയാണ് മാരി 2ലെ റൗഡി ബേബിയും. ധനുഷിന്‍റെയും സായ്പല്ലവിയുടെയും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയ ഗാനം യൂട്യൂബില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുകയാണ്. അതിനിടയിലാണ് മറ്റൊരു റൗഡി ബേബിയും എത്തുന്നത്. 

തൃശൂര്‍ സ്വദേശികളായ സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹത്തിനാണ് റൗഡി ബേബിയുടെ പുതിയ ഭാവം കണ്ടത്. പാടവരമ്പത്തും കള്ളുഷാപ്പിലുമായി വരനും വധുവും ആടിപ്പാടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇവ. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്‌ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോയുടെ പിന്നില്‍. 

വീഡിയോ കാണാം


കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയിലെ മത്സരാര്‍ഥികളായെത്തിയ പേളിയുടെയും ശ്രീനിഷിന്‍റെയും റൗഡി ബേബിയും പുറത്തിറങ്ങിയിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയത്തിനാണ് റൗഡി ബേബി ചുവടകളായത്. 

 

Follow Us:
Download App:
  • android
  • ios