ബെംഗളൂരു: ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിന്‍റെ കൊലപാതകത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെ്യതു. തിങ്കളാഴ്ചയാണ് കുമാര്‍ (പിച്ചു കുമാര്‍) കര്‍ണ്ണാടകയിലെ യാലചാനഹല്ലി മെട്രോ സ്റ്റേഷന് സമീപം കൊല്ലപ്പെട്ടത്. ഗുണ്ടാസംഘമായ സൈക്കിള്‍ രവിയില്‍ അംഗമാണ് കുമാര്‍.
പണമിടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുമാറിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. രജനയെന്ന ആളുമായി പണത്തിന്‍റെ പേരില്‍ കുമാര്‍ വഴക്കിട്ടിരുന്നു.
സൈക്കിള്‍ രവിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പലപ്പോഴും കുമാര്‍ രജനയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് രജനയെയും കൂട്ടാളികളെയും നയിച്ചത്.
