കൊച്ചി: ഐഡിയ സെല്ലുലാറിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. കേരള സര്‍ക്കിളില്‍ ഇന്നു രാവിലെ മുതല്‍ തുടങ്ങിയ സാങ്കേതിക തകരാര്‍ പരിഹരിച്ചെന്നും, ഉപയോക്താക്കള്‍ക്കു നഷ്ടപരിഹാരമായി അടുത്ത രണ്ടു ദിവസത്തേക്ക് 100 മിനിറ്റ് സൗജന്യ കോളുകള്‍ അനുവദിച്ചതായും കമ്പനി അറിയിച്ചു.

കൊച്ചിയിലെ മാസ്റ്റര്‍ സ്വിച്ചിങ് സെന്ററിലെ തകരാറിനെത്തുടര്‍ന്നാണു സംസ്ഥാന വ്യാപകമായി ഐഡിയ നെറ്റ്‌വര്‍ക്ക് നിശ്ചലമായത്. നെറ്റ്‌വര്‍ക്ക് ലഭിക്കാതെവന്നതോടെ ഐഡിയയുടെ കൊച്ചി ഓഫിസിനു മുന്നില്‍ ഉപയോക്താക്കള്‍ പ്രതിഷേധിച്ചിരുന്നു.