ഇടതുമുന്നണിയിലെ തിക്താനുഭവങ്ങളാണ് മുന്നണി വിടാന്‍ കാരണം

തിരുവനന്തപുരം:ഇടതുമുന്നണിയിലെ തിക്താനുഭവങ്ങളാണ് മുന്നണി വിടാന്‍ കാരണമെന്നും യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. കൊടിയേരിയുടെ ക്ഷണം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്. കോടിയേരിയുടേത് മൂന്നാംകിട തെരഞ്ഞെടുപ്പ് തന്ത്രമെന്നും ആരോപണം.

ആര്‍എസ്പി യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും ആത്മവിശ്വാസം നഷ്ടപ്പെട്ട എല്‍ഡിഎഫ് പുതിയ ഘടകക്ഷികള്‍ക്ക വേണ്ടി അലയുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.