ആർഎസ്എസ് പ്രവർത്തകരുടെ കൈയേറ്റത്തിന്റെ ചിത്രമെടുത്ത മാധ്യമപ്രവര്‍ത്തകന് മർദനമേറ്റു

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിൽ ആർ.എസ്.എസ് ആക്രമണം. ചന്ദ്രികയുടെ ഫോട്ടോഗ്രാഫർ ഫുവാദിനെ ആർ.എസ്.എസ് പ്രവർത്തകർ പ്രസ് ക്ലബ്ബിൽ കയറി മർദ്ദിച്ചു. ആർ.എസ്.എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനായ അബ്ദുള്ള നവാസ് എന്നയാളെ പ്രവർത്തകർ മർദിച്ചിരുന്നു. ഇതിന്റെ ചിത്രം പകർത്തിയതിന്റെ പേരിലാണ് പ്രസ് ക്ലബിൽ കയറി ഫുവാദിനെ മർദ്ദിച്ചത്. ഫുവാദിന്റെ മൊബൈൽ ഫോണും സംഘം പിടിച്ചു വാങ്ങിക്കൊണ്ടുപോയി. പരിക്കേറ്റ ഫുവാദി നേയും ബൈക്ക് യാത്രക്കാരനായ അബ്ദുല്ല ഫവാസിനേയും മലപ്പറത്തെ സഹകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ഫുവാദ്

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യാത്രക്കാരന്‍