കണ്ണൂര്‍: മുഴക്കുന്നില്‍ രണ്ട് ബിജെപി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുഴക്കുന്ന് കടുക്കപ്പാലം സ്വദേശി സുകേഷ്, മറ്റൊരു ബിജെപി പ്രവര്‍ത്തകനായ സന്തോഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയോടെ പ്രദേശത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയ മുപ്പത് പേരടങ്ങുന്ന സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. 

പരിക്കേറ്റവരില്‍ സുകേഷിന്റെ നില ഗുരുതരമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൈക്കും വയറിനുമാണ് സുകേഷിന് വെട്ടേറ്റത്.