തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. ബിജെപിയിലെ അഴിമതിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ആക്രമിച്ചതന്ന് പരിക്കേറ്റ അനീഷ് പോണത്ത് പറഞ്ഞു. നാല് ആര്‍എസ്എസ് പ്രവർത്തകര്‍ക്കെതിരെ കേസെടുത്തു.

രാത്രി 9മണിക്കാണ് സംഭവം.കൊടുങ്ങല്ലൂര് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പുറത്തിറങ്ങുമ്പോഴാണ് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണോത്തിനു നേരെ ആക്രമണമുണ്ടായത്.ക്ഷേത്രത്തിനു സമീപം ആര്‍എസ്എസിൻറെ ശാഖയിലുണ്ടായിരുന്ന 30 പേര്‍ വടിവാളും മറ്റു മാരകായുധങ്ങളുമായിആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു.

ബിജെപിയിലെ മെഡിക്കല്‍ കോഴ അഴിമതിക്കെതിരെയും വ്യാജരസീതിനെ കുറിച്ചും അനീഷ് പലപ്പോഴായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പരോക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിരോധത്തിന് കാരണമായിരിക്കാം എന്നും അനീഷ് പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ അനീഷ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.അനീഷിൻറെ പരാതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അനീഷ്,രാജേഷ്,അഖില്,ജെമി എന്നിവര്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റുളളവര്ഡക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.