സമരത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാട്സാപ് ഹർത്താലിൽ ആർ എസ് എസ്സിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. സമരത്തിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങൾ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സൈബർ പ്രചരണങ്ങൾക്ക് പ്രത്യേക ടീം തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.