പാലക്കാട്: റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിന് സർക്കാർ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കെ പാലക്കാട്ട്, ആര്‍എസ്എസ് മേധാവി പതാക ഉയർത്തും. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാകും മോഹൻ ഭഗവത് പതാക ഉയർത്തുക. 9 മണിക്കാണ് സ്കൂളിലെ റിപ്ലബ്ലിക് ദിനാഘോഷം.
മൂന്നുനാൾ നീളുന്ന പ്രാന്തീയ പ്രവാസി കാര്യകർതൃ ശിബിരത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പാലക്കാട്ട് എത്തിയിയുള്ളത്. സ്വാതന്ത്ര്യദിനത്തിൽ ആര്‍എസ്എസ് മേധാവി പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred