Asianet News MalayalamAsianet News Malayalam

ചാണകത്തില്‍ നിന്നും സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍; ആര്‍എസ്എസ് പിന്തുണയുള്ള ലാബിന്റെ ഉല്‍പ്പന്നങ്ങള്‍ ഉടന്‍ ആമസോണില്‍

മോദിയുടെയും യോഗിയുടെയും സ്റ്റൈലിലുള്ള  കുര്‍ത്തകളും ചാണകത്തില്‍ നിന്നുമുള്ള സോപ്പുമാണ് ഇവരുടെ പ്രധാന ആകര്‍ഷണം. 30 ഓളം ഉല്‍പ്പന്നങ്ങളാണ് ഉടന്‍ പുറത്തിറങ്ങുക.പശുമൂത്രം പ്രധാന  ചേരുവയായി ഉപയോഗിക്കുന്ന കാമധേനു ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളാണ് ആമസോണിലൂടെ ഉടന്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

RSS Lab to sell cow dung soap on amazon
Author
Chennai, First Published Sep 19, 2018, 1:27 PM IST

ചെന്നൈ:ചാണകത്തില്‍ നിന്നുള്ള സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുമായി ആര്‍എസ്എസ് പിന്തുണയുള്ള ഗവേഷണ കേന്ദ്രം. മധുരയിലെ ദീന്‍ ദയാല്‍ ധാം ഗവേഷണ കേന്ദ്രത്തിലുല്‍പ്പാദിപ്പിക്കുന്ന ചാണകത്തില്‍ നിന്നുള്ള ഈ ഉല്‍പ്പനങ്ങള്‍ ഉടന്‍ ആമസോണില്‍ വില്‍പ്പനയ്ക്കെത്തും. മോദിയുടെയും യോഗിയുടെയും സ്റ്റൈലിലുള്ള  കുര്‍ത്തകളും ചാണകത്തില്‍ നിന്നുമുള്ള സോപ്പുമാണ് ഇവരുടെ പ്രധാന ആകര്‍ഷണം. 30 ഓളം ഉല്‍പ്പന്നങ്ങളാണ് ഉടന്‍ പുറത്തിറങ്ങുക. പശുമൂത്രം പ്രധാനമായി ഉപയോഗിക്കുന്ന കാമധേനു ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളാണ് ആമസോണിലൂടെ ഉടന്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

പശുമൂത്രവും കാഷ്ടവും ശേഖരിച്ചാണ് ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതെന്നും 10 തൊഴിലാളികളും 90 പശുക്കളും കാളക്കുട്ടികളുമാണ് ഇതിനായുള്ളതെന്നുമാണ് തൊഴിലാളികളിലൊരാളായ രാംഗോപാല്‍ പറയുന്നത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ നിന്നും വലിയ രീതിയിലുള്ള സ്വീകരണമാണ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിക്കുന്നത്.  ഉല്‍പ്പാദനം ഇനിയും വര്‍ധിപ്പിക്കുമെന്നാണ്  ധാം ഡയറക്ടറായ രാജേന്ദ്ര പറഞ്ഞത്.10 മുതല്‍ 230 വരെയുള്ള വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്.ഒരുലക്ഷം രൂപക്ക് മുകളിലാണ് ഒരുവര്‍ഷം ധാം തങ്ങളുടെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കുന്നത്, വസ്ത്രങ്ങളാകട്ടെ മൂന്ന് ലക്ഷം രൂപക്ക് മുകളിലും.

Follow Us:
Download App:
  • android
  • ios