മീററ്റ്: ഗോസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്കോ ക്രൈസ്തവര്‍ക്കോ എതിരെയല്ലെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭായാജി ജോഷി. ഗോസംരക്ഷണത്തിന് അനാവശ്യമായി വര്‍ഗ്ഗീയനിറം കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഗോസംരക്ഷണപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത് മുസ്ലീങ്ങള്‍ക്കോ ക്രൈസ്തവര്‍ക്കോ എതിരല്ല. അത് രാജ്യത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ടതാണ്..... സുരേഷ് ഭയ്യാജി വിശദീകരിച്ചു. 

ജാതി,ദേശം,ഭാഷ എന്നിവയ്ക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത മാറ്റങ്ങള്‍ ഹിന്ദുത്വത്തിന് സമൂഹത്തില്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നും, പെണ്‍ഭ്രൂണഹത്യ,തൊട്ടുകൂട്ടായ്മ, സ്ത്രധനം, മലിനീകരണം എന്നീ വിഷയങ്ങളില്‍ ആളുകളുടെ മനോഭാവം മാറണമെന്നും പറഞ്ഞ അദ്ദേഹം നിലവിലുള്ള നിയമങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും കൂട്ടിച്ചേര്‍ത്തു.