തിരുവനന്തപുരം: ആർഎസ്.എസ്.ശാരീരിക് പ്രമുഖും ഹിന്ദു ഐക്യേവേദിയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.പത്മകുമാർ സിപിഎമ്മിൽ ചേർന്നു. ആർഎസ്എസിന്റെ തെറ്റായ നയങ്ങള്‍ മൂലം രണ്ടുവർഷം മുമ്പ് പ്രവർത്തനം അവസാനിപ്പിച്ചതാണെന്ന് പത്മകുമാർ പറഞ്ഞു.

പത്മകുമാറിനെ പോലെ 150 ആര്‍എസ്എസ് പ്രവർത്തകർ സിപിഎമ്മിലേക്ക് വരാൻ തയ്യാറായിരിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്മകുമാറിന് പാ‍ർട്ടിയിൽ നൽകാൻ പോകുന്ന സ്ഥാനം തീരുമാനിച്ചില്ലെന്നും    സിപിഎം ജില്ലാ സെക്രട്ടറി പരഞ്ഞു.