പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് സർസംഘ്ചാലക് മോഹൻഭഗവതും പങ്കെടുക്കുന്ന സമ്മേളനത്തിലേക്കാണ് രാഹുല്‍ ഗാന്ധിയേയും യെച്ചൂരിയേയും ക്ഷണിച്ചിക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. 


ദില്ലി: രാഹുൽ ഗാന്ധിയെ സംവാദത്തിന് ക്ഷണിക്കാൻ തീരുമാനിച്ച് ആർഎസ്എസ്. ഇന്ത്യയുടെ ഭാവി എന്ന പേരിൽ ദില്ലിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്കാണ് ആർഎസ്എസ് രാഹുൽ ഗാന്ധിയെ ക്ഷണിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ക്ഷണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലിയിലെ വിഗ്യാൻ ഭവനിൽ ഈ മാസം പതിനേഴ് മുതൽ പത്തൊമ്പത് വരെയാകും സംവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർഎസ്എസ് സർസംഘ്ചാലക് മോഹൻഭഗവതും സമ്മേളനത്തിൽ പങ്കെടുത്തും. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ആർഎസ്എസ് നേരത്തെ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു.