മാഹി ബാബു വധം: മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കൊച്ചി: മാഹിയില് സിപിഎം പ്രവര്ത്തകനായ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സനീഷിനെ എറണാകുളം പിറവത്തു നിന്നും അറസ്റ്റ് ചെയ്തു. പിറവം പൊലീസിന്റെ സഹായത്തോടെ മാഹി പൊലീസാണ് ഇയാളെ പിടികൂടിയത്. ആര്എസ്എസ് പ്രവര്ത്തകനാണ് സനീഷ്. കൊലപാതകശേഷം എറണാകുളത്തേക്ക് കടന്ന സനീഷ്, പിറവത്ത് ബിജെപി അനുഭാവിയായ സുധിയുടെ ബേക്കറിയില് ജോലി ചെയ്യുകയായിരുന്നു. സനീഷിനെ ഇന്ന് തന്നെ മാഹിയിലേക്ക് കൊണ്ടുപോകും.
