കോഴിക്കോട് കുറ്റ്യാടിയിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. വെട്ടേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കുറ്റിയാടിയിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. പൊയികയിൽ ശ്രീജുവിനാണ് വെട്ടേറ്റത്. അമ്പലക്കുളങ്ങര നെട്ടൂർ റോഡിൽ വച്ചാണ് ആക്രമണം.
കാറിലെത്തിയ ഒരു സംഘമാണ് ശ്രീജുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. ശ്രീജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബി ജെ പി ഹർത്താലിൽ കുറ്റിയാടിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ ഒന്നാം പ്രതിയാണ് ശ്രീജു.
