കണ്ണൂരില്‍ രണ്ടിടങ്ങളില്‍ സിപിഎം-ബിജെപി സംഘര്‍ഷം നടന്നു. അഴീക്കോട് വെള്ളക്കല്ലില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് അഴീക്കല്‍ ശാഖാ മുഖ്യശിക്ഷക് നിഖിലിനാണ് വെട്ടേറ്റത്. ശ്രീരാഗ്, നിതിന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇതിനിടെ, മീത്തലെ പുന്നാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദ്ദനമേറ്റു. ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് മര്‍ദ്ദനമേറ്റത്. പ്രകടനത്തിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതായും സിപിഎം ആരോപിക്കുന്നു.