തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര് എസ് എസ് കാര്യവാഹക് വെട്ടേറ്റ് മരിച്ചു. ശ്രീകാര്യത്താണ് സംഭവം. രാജേഷ് എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൈപ്പത്തി വെട്ടിമാറ്റിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസ്താവിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
