തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലപാതകസംഘത്തിലുണ്ടായിരുന്ന പ്രമോദ് അടക്കം കസ്റ്റഡിയിലുണ്ട്. മണിക്കുട്ടന്‍ എന്യാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതക സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു.
കള്ളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്ന് അക്രമിസംഘം സഞ്ചരിച്ചിരുന്ന വാഹനം പിടിച്ചെടുത്തു. മണിക്കുട്ടന്‍ ഗുണ്ടാ ആക്ട് പ്രകാരം നേരത്തെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുകയാണ്. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടരുന്നത്.
