വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അർജ്ജുനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. 

മലപ്പുറം: മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു. കറുത്തേടത്ത് അർജ്ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ബിജെപിയുടെ ആരോപണം.